മീ ടൂവിൽ കുരുങ്ങി നടൻ അലൻസിയർ 

മീ ടൂവിൽ കുരുങ്ങി നടൻ അലൻസിയർ 

നടൻ അലൻസിയറിനെതിരായി മീ ടൂ  ആരോപണവുമായി നടി  വിദ്യ ഗോപിനാഥ് രംഗത്തു എത്തി. തന്റെ റൂമിലേക്ക് ബലമായി കടന്നു വരുകയും തന്നെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നും വിദ്യ തന്റെ ഫേസ്ബുക്ക്  ലൈവിലൂടെ പറഞ്ഞത്. നാല് തവണ സൈറ്റിൽ വെച്ച് ഇങ്ങനെ പെരുമാറി എന്നാണ് വെളിപ്പെടുത്തൽ.


 നേരത്തെ തന്നെ വിദ്യ പേര് വെളുപ്പെടുത്താതെ ആരോപണം നടത്തിയിരുന്നു.അതിന്റെ സത്യാവസ്ഥ ചോദ്യം ചെയ്യൽ ഉണ്ടായപ്പോഴാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്. പ്രായത്തെ മാനിച്ചും, ഒരു തവണത്തെ പെരുമാറ്റമാവും എന്ന് കരുതി ക്ഷമിച്ചിരുന്നു, എന്നാൽ മറ്റുള്ള പലർക്കും ഇതേ അനുഭവം ഉണ്ടായതിനാലാണ് പ്രതികരിച്ചെതെന്നും വിദ്യ പറഞ്ഞു.
സമൂഹത്തിന്റെ മുഖ്യ ധാരയിൽ പല പ്രവർത്തങ്ങളും ചെയ്തു ജനശ്രദ്ധ നേടിയ നടനാണ് അലൻസിയർ.
നിയമ നടപടിയുമായി മുന്നോട് പോകുമെന്നും വിദ്യ പറഞ്ഞു.