മീ ടൂ ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് അജയ് ദേവ്ഗണ്‍

മീ ടൂ ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് അജയ് ദേവ്ഗണ്‍

ഏറെ വിപ്ലവം സൃഷ്ടിച്ച മീടൂ വെളിപ്പെടുത്തലുകളെ കുറിച്ച് പ്രതികരണവുമായി ബോളിവുഡ് നായകന്‍ അജയ് ദേവ്ഗണ്‍. മീടു ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്ന് അജയ് ദേവ്ഗണ്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെതിരെയാണ് ആരോപണവുമായി യുവതികള്‍ രംഗത്തെത്തിയതെന്നും ആരോപണ വിധേയര്‍ക്കെതിരെ നിയമം അനുവദിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്നും താരം വ്യക്തമാക്കി.

”ചിലര്‍ മാത്രമാണ് സ്ത്രീകളോട് മോശമായി പെരുമാറുന്നത്. എല്ലാവരും അതുപോലെയല്ല. ചിലപേരുകള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഈ വിഷയത്തില്‍ ഒരു വിശദീകരണവും നല്‍കാന്‍ എനിക്കാകില്ല. കാരണം ഒരാള്‍ കുറ്റകാരനാണോ അല്ലയോ എന്ന് വിധി പറയാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല”- ദേവ്ഗണ്‍ പറഞ്ഞു.

പുതുതലമുറ മോശം പ്രവണതകളെ അംഗീകരിക്കില്ലെന്ന് പറഞ്ഞ ദേവ്ഗണ്‍ മാറ്റങ്ങള്‍ക്കനുസരിച്ച് പഴയ തലമുറ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും കൂട്ടിച്ചേര്‍ത്തു. മുന്‍പ് മീടൂ മൂവ്‌മെന്റിനെ പിന്തുണച്ചുകൊണ്ട് അജയ് ദേവ്ഗണ്‍ രംഗത്തെത്തിയിരുന്നു. തുറന്നു പറച്ചിലുകള്‍ നല്ലതാണെന്നായിരുന്നു അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടത്.