മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ
മറ്റൊരു വാര്‍ത്തയും . അനുഷ്കയും കുടുംബവും മുംബൈ വിട്ടു. വ്യാഴാഴ്ച്ച വൈകിട്ടാണ് അനുഷ്കയും കുടുംബവും മുംബൈ എയര്‍പോര്‍ട്ടിലെത്തിയത്.
അനുഷ്കയുടെ അച്ഛന് അജയ് കുമാര്‍ ശര്‍മ്മ, മാതാവ് അഷിമ ശര്‍മ്മ, മൂത്ത സഹോദരന് കര്‍ണേഷ് ശര്‍മ്മ എന്നിവര്‍ മുംബൈ വിമാനത്താവളത്തിനുള്ളിലേക്ക് പോകുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവരുടെ യാത്ര ഇറ്റലിക്കാണെന്നും ഇത് വിവാഹത്തിനുള്ള മുന്നൊരുക്കമാണെന്നുമാണ് ഉയര്‍ന്ന അഭ്യൂഹങ്ങള്‍.
ഡിസംബര്‍ മാസം 12ന് ഇറ്റലിയില്‍ വച്ചു കൊഹ്ലിയും അനുഷ്കയും വിവാഹം കഴിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അനുഷ്കയുടെ യാത്ര. അതേസമയം കൊഹ്ലിയുടെ ബാല്യകാല കോച്ച് രാജ്കുമാര് ശര്‍മ്മ അവധിക്ക് അപേക്ഷിച്ചതും വിവാഹവാര്‍ത്തക്ക് ബലം നല്‍കുന്നുണ്ട്.ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ മാസം തന്നെ ഇരുവരും വിവാഹിതരാവുമെന്നാണ് വിവരം. ഈ മാസം രണ്ടാം വാരം ഏതെങ്കിലും ദിവസമായിരിക്കും വിവാഹം നടക്കുക.
കൊഹ്ലിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇറ്റലിയിലെ മിലാനിലായിരിക്കും വിവാഹം നടക്കുക. വിവാഹത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളൊന്നും തന്നെ പങ്കെടുത്തേക്കില്ല. ഇവര്‍ക്ക് വേണ്ടി ഇന്ത്യയില്‍ പിന്നീട് വിരുന്നൊരുക്കുമെന്നാണ് സൂചന.
വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ല്‍ വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു. കൊഹ്ലിയുടെ മോശം ഫോമിനെ തുടര്‍ന്ന് അനുഷ്കക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ കൊഹ്ലി തന്നെ അനുഷ്കയ്ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. തന്നെ കൂടുതല്‍ സെന്‍സിബിളും ക്ഷമയുള്ളവനും ആക്കിയത് അനുഷ്ക്കയുടെ ഇടപെടലാണെന്ന് കഴിഞ്ഞ ദിവസം കൂടി വിരാട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു