റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു : കുഞ്ചാക്കോ ബോബന്‍

റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു : കുഞ്ചാക്കോ ബോബന്‍

ആരാധികമാരുടെ മനസ്സിലിടം നേടിയ ചാക്കോച്ചന്‍ ഇന്നും യുവത്വത്തിന്റെ പ്രതീകമാണ്.  ഗായികയും നടിയും അവതാരകയുമായ റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു'വെന്ന ചാക്കോച്ചന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഏഷ്യാനെറ്റ് കോമഡി അവാര്‍ഡിന്റെ താരനിശയിലാണ് ചാക്കോച്ചന്‍ റിമിക്കു മുന്നില്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാല്‍ 'താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..?' എന്നുമാണ് റിമി പ്രതികരിച്ചത്.