കന്നഡ ചിത്രം ‘കെ. ജി. എഫ്: ചാപ്റ്റര്‍-2’; ഷൂട്ടിംഗ് തുടങ്ങി

 കന്നഡ ചിത്രം ‘കെ. ജി. എഫ്: ചാപ്റ്റര്‍-2’; ഷൂട്ടിംഗ് തുടങ്ങി

സൂപ്പര്‍ഹിറ്റായ കന്നഡ ചിത്രം 'കെ. ജി. എഫ്' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബാംഗ്ലൂരിലെ പഞ്ചമുഖി ഗണപതി ക്ഷേത്രത്തില്‍ നടന്ന പൂജയോടു കൂടിയായിരുന്നു തുടക്കം. നായകന്‍ യഷ്, സംവിധായകന്‍ പ്രശാന്ത് നീല്‍, നായിക ശ്രീനിധി ഷെട്ടി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന മേക്കിംഗുമായി 2018 ഡിസംബര്‍ 23-ന് റിലീസിനെത്തിയ 'കെ. ജി. എഫ്:ചാപ്റ്റര്‍ 1'.പീരീഡ് ഡ്രാമയായി എത്തിയ ചിത്രത്തില്‍ ശ്രീനിധി ഷെട്ടിയായിരുന്നു നായിക. രമ്യ കൃഷ്ണന്‍, അച്യുത് കുമാര്‍, മാളവിക അവിനാശ്, നാസ്സര്‍, ആനന്ദ് നാഗ്, വസിഷ്ഠ സിംഹ എന്നിവരും താരനിരയില്‍ എത്തി. സംഗീത സംവിധാനം നിര്‍വ്വഹിച്ചത് രവി ബസ്രുര്‍. 80 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചത്. 

സിനിമയുടെ ഏതാനും ഭാഗങ്ങള്‍ ഇന്നു ചിത്രീകരിച്ചു എന്നും ശേഷിക്കുന്ന ഭാഗങ്ങള്‍ ഏപ്രിലില്‍ ആരംഭിക്കുമെന്നും അണിയറക്കാര്‍ പറഞ്ഞു. യഷിനൊപ്പം ഈ ഭാഗത്തിലും നായികയാകുന്നത് ശ്രീനിധി ഷെട്ടിയാണ്.രണ്ടാം ഭാഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ സാന്നിധ്യമാണ്. അധീര എന്ന ക്രൂരനായ വില്ലനായാണ് സഞ്ജയ് ദത്ത് എത്തുക. സിനിമയില്‍ കൂടുതല്‍ ബോളിവുഡ് താരങ്ങളും പ്രധാന വേഷത്തിലെത്തുമെന്നും സൂചനയുണ്ട്.