കായംകുളം കൊച്ചുണ്ണിയില്‍ നിന്നും തന്നെ ആരും മാറ്റിയതല്ല, സ്വയം പിന്മാറിയതാണ് : അമല പോള്‍

കായംകുളം കൊച്ചുണ്ണിയില്‍ നിന്നും തന്നെ ആരും മാറ്റിയതല്ല, സ്വയം പിന്മാറിയതാണ് : അമല പോള്‍

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ അമല പോളിന് പകരം പ്രിയ ആനന്ദ് നായികയായി എത്തുമെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതുസംബന്ധിച്ച് അമലയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നുള്ള  ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമല.

ട്രെയ്ഡ് അനലിസ്റ്റും സിനിമാ നിരൂപകയുമായ ശ്രീദേവി ശ്രീധര്‍ അമലയ്ക്ക് പകരം പ്രിയ ആനന്ദിനെ നായികയാക്കി എന്ന് ട്വീറ്റ് ചെയ്തിരുന്നു. ശ്രീദേവിയുടെ ട്വീറ്റിന് മറുപടിയായാണ് അമല രംഗത്തെത്തിയത്. തന്നെ ആരും മാറ്റിയതല്ല, മറ്റു സിനിമകളുടെ തിരക്ക് കാരണം ചിത്രത്തില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നെന്നും ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല താനെന്നും അമല ട്വീറ്റ് ചെയ്തു.

ചിത്രത്തില്‍ നിന്നും അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.