‘കക്ഷി: അമ്മിണിപ്പിള്ള’യുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

‘കക്ഷി: അമ്മിണിപ്പിള്ള’യുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

യുവതാരം ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമായ 'കക്ഷി: അമ്മിണിപ്പിള്ള'യുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ ബാബു സ്വാമിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത്‌വിട്ടത്.

'കക്ഷി അമ്മിണിപ്പിള്ള'യില്‍ ജെയിംസ് വക്കീൽ എന്ന വേഷത്തിലാണ്    ബാബു സ്വാമി എത്തുന്നത്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരനാണ് എത്തുന്നത്. സനിലേഷ് ശിവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്.