ജിമ്മിക്കി കമ്മലിന് ഡാന്‍സ് ചെയ്ത ഈ പെണ്‍കുട്ടികള്‍ ഇനി സിനിമയിലേക്ക്

ജിമ്മിക്കി കമ്മലിന് ഡാന്‍സ് ചെയ്ത ഈ പെണ്‍കുട്ടികള്‍ ഇനി സിനിമയിലേക്ക്

ലാല്‍ ജോസ് മോഹന്‍ലാല്‍ ടീമിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം ഏവരും ഏറ്റുപാടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

ഇത്തവണത്തെ ഓണാഘോഷങ്ങളിലും, ഡാന്‍സ് വീഡിയോകളിലും അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ജിമ്മിക്കി കമ്മലിന്റെ ഓളം. പാട്ടിന്റെ താളത്തിനൊത്ത് ആളുകള്‍ ഡാന്‍സ് ചെയ്യുന്ന ഒരുപാടു വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇപ്പോഴിതാ, ഹിറ്റായ ഒരു വീഡിയോയിലെ പെണ്‍കുട്ടികളെ നടനും നിര്‍മാതാവുമായ വിജയ് ബാബു സിനിമയില്‍ എടുത്തിരിക്കുന്നു. മുംബൈ സ്വദേശിനികളായ നിക്കോള്‍, സൊണാല്‍ എന്നിവരെയാണ് വിജയ് ബാബു, ആട് രണ്ടാം ഭാഗത്തിലേക്ക് എടുത്തിരിക്കുന്നത്.