സംവിധായകന്‍ സുകു മേനോന്‍ അന്തരിച്ചു  

സംവിധായകന്‍ സുകു മേനോന്‍ അന്തരിച്ചു  

ചെ​ന്നൈ: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ സു​കു മേ​നോ​ന്‍ (78) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ചെ​ന്നൈ​യി​ലെ മ​ദ്രാ​സ് മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം.
 

തിലകന്‍ പ്രധാന വേഷത്തിലെത്തിയ കളഭമഴയാണ് അവസാന ചിത്രം. ദേവിക, കൃഷ്ണ, തിലകന്‍, ജഗതി ശ്രീകുമാര്‍, മാമുക്കോയ എന്നിവര്‍ അഭിനയിച്ച ചിത്രം 2011-ലാണ് പുറത്തിറങ്ങിയത്. 1990-ല്‍ പുറത്തിറങ്ങിയ നമ്മുടെ നാട് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് വരുന്നത്. മധു, ജയഭാരതി, ഉര്‍വശി, ബാലന്‍ കെ നായര്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. കോമഡി കിങ്ങ് എന്ന ചിത്രവും സുകു മേനോന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ആദ്യകാല സംവിധായകന്‍ വേണുവിന്റെ സഹോദരന്‍ കൂടിയാണ് സുകു മേനോന്‍. വേണുവിനൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സി​ദ്ധി​ഖി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി 'അ​ച്ഛ​ന്‍ ത​ന്ന ഭാ​ര്യ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.  സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ചെ​ന്നൈ​യി​ല്‍ ന​ട​ക്കും.