ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു : ആര്‍ക്കും പരിക്കില്ല.

 ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു : ആര്‍ക്കും പരിക്കില്ല.

ചെന്നൈ: ചലച്ചിത്ര സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ ചെമ്മെഞ്ചേരിയിലാണ് സംഭവം. പുലർച്ചെ നാല് മണിയോടെ ചെന്നൈയിലേക്ക് പോവുകയായിരുന്ന ഗൗതം മേനോന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറിലിടിക്കുകയായിരുന്നു.

മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് തിരിഞ്ഞതാണ് കാറിന്റെ നിയന്ത്രണം തെറ്റിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.