ഷൂട്ടിങ്ങിനിടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണുമരിച്ചു

ഷൂട്ടിങ്ങിനിടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണുമരിച്ചു

കന്നഡ ചലച്ചിത്ര സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. സന്തോഷ് ഷെട്ടി കട്ടീന്‍(35) ആണ് ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തില്‍  വീണു മരിച്ചത്. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസുകണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്.

സിനിമ ചിത്രീകരിക്കുമ്പോള്‍ വെള്ളച്ചാട്ടത്തിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. പുറത്ത് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സിനിമയുടെ ആവസാന ഷെഡ്യൂള്‍ ചിത്രീകരണമായിരുന്നു നടന്നു കൊണ്ടിരുന്നത്. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്നു ശക്തമായ ഒഴുക്കുണ്ടായിരുന്നു.