ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിന്‍ പോളിയും, നയന്‍താരയും പ്രധാന വേഷത്തിൽ

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിന്‍ പോളിയും, നയന്‍താരയും പ്രധാന വേഷത്തിൽ

ശ്രീനിവാസനെ പോലെ തന്നെ മക്കളും അതേപാത പിന്തുടരുകയാണ്. വിനീത് ശ്രീനിവാസന്‍ സിനിമയുടെ സര്‍വ മേഖലയും കൈവെച്ച് മുന്നേറുകയാണ് ഇതിനിയില്‍ ധ്യാന്‍ ശ്രീനിവാസനും സിനിമ രംഗത്തേക്ക് എത്തുകയും നായക വേഷങ്ങളില്‍ എത്തിയ സിനിമകള്‍ മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ ഇപ്പോള്‍ സംവിധായക രംഗത്തേക്ക് കൂടി കടക്കുകയാണ്.

നിവിന്‍ പോളി പ്രധാന വേഷത്തിലും നായികയായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുമാണ് എത്തുന്നത്. നയന്‍താര വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന് ആദ്യം തന്‍റെ അടുത്ത സുഹൃത്തുക്കള്‍ പോലും വിശ്വസിച്ചിരുന്നില്ല എന്ന് ധ്യാന്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരം തന്നെ നേരിട്ട് വ്യക്തമാക്കിയതോടെയാണ് വിശ്വസിച്ചത്. അജു വര്‍ഗീസ്‌ ആദ്യമായി നിര്‍മാണ രംഗത്തേക്ക് ലൌ ആക്ഷന്‍ ഡ്രാമയിലൂടെ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഇവയേക്കാള്‍ ഉപരിയായി ഈ സിനിമ വലിയൊരു നേട്ടം കൂടി കൈവരിച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല, മലയാള സിനിമയില്‍ ആദ്യമായി ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പേ തന്നെ ഈ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയി. നിര്‍മാതാവായ അജു വര്‍ഗീസ്‌ തന്നെയാണ് ഇത് വ്യക്തമാക്കിയത്. പൂര്‍ണമായും ഇതിന്‍റെ ക്രെഡിറ്റ് ധ്യാന്‍ ശ്രീനിവാസനും നയന്‍ താരക്കും നിവിന്‍ പോളിക്കും ഉള്ളതാണ്.

റെക്കോര്‍ഡ് തുക നല്‍കി ഏഷ്യാനെറ്റാണ് സിനിമ സ്വന്തമാക്കിയത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരുന്നതിനിടയിലാണ് ഈ നേട്ടം. നേരത്തെ മമ്മൂട്ടിയുടെ ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് റിലീസിന് മുന്‍പേ വിറ്റുപോയിരുന്നു. സിനിമയുടെ ചിത്രീകരണം തന്നെ രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.