താരവിവാഹത്തിന് ഇനി പത്ത് നാള്‍ മാത്രം: ദീപികയുടെ മംഗല്‍സൂത്രയ്ക്ക് വില 20 ലക്ഷം

താരവിവാഹത്തിന് ഇനി പത്ത് നാള്‍ മാത്രം: ദീപികയുടെ മംഗല്‍സൂത്രയ്ക്ക് വില 20 ലക്ഷം

മുംബൈ: ദീപിക-രണ്‍വീര്‍ താര വിവാഹമാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. രാജകീയമായൊരു വിവാഹമായിരിക്കും നടക്കാനിരിക്കുന്നത്. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഷോപ്പിംഗ് തിരക്കുകളിലാണ് ദീപിക. ഏതാണ്ട് ഒരു കോടിയോളം രൂപയുടെ വിവാഹാഭരണമാണ് ദീപിക വാങ്ങിയതെന്നാണ് വിവരം. ദീപികയുടെ മംഗല്‍സൂത്രയ്ക്ക് മാത്രമായി 20 ലക്ഷം രൂപയായെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 14, 15 ദിവസങ്ങളിലാണ് വിവാഹം. സിന്ധി- കൊങ്കിണി ആചാരങ്ങള്‍ പ്രകാരമുള്ള വിവാഹം നവംബര്‍ 14നാണ്. പരമ്പരാഗതമായ വിവാഹാഘോഷങ്ങള്‍ കഴിഞ്ഞാല്‍ അന്നു തന്നെ താരങ്ങള്‍ ഇറ്റലിയിലേക്ക് പറക്കും. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ നവംബര്‍ 15 നാണ് ഔദ്യോഗിക വിവാഹ ചടങ്ങുകള്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരിലും മുംബൈയിലുമായി രണ്ടു റിസപ്ഷനുകളും ഉണ്ടായിരിക്കും.