ഞാന്‍ പറഞ്ഞത് ദിലീപിനെക്കുറിച്ചല്ല; ഭാമ

ഞാന്‍ പറഞ്ഞത് ദിലീപിനെക്കുറിച്ചല്ല; ഭാമ

തന്നെ സിനിമകളില്‍ അഭിനയിപ്പിക്കാതിരിക്കാന്‍ മലയാള സിനിമയിലെ ഒരു നടന്‍ ശ്രമിക്കുന്നു എന്ന് താന്‍ പറഞ്ഞത് ദിലീപിനെക്കുറിച്ചല്ലെന്ന് നടി ഭാമ. നടി ആക്രമിക്കപ്പെട്ട കേസിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ അഭിപ്രായപ്രകടനം തെറ്റായി വ്യാഖ്യനിക്കപ്പെടുന്നു എന്ന് നടി ഭാമ. കേരളത്തിലെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാമ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അന്ന് താന്‍ പറഞ്ഞതിന്റെ ചില പ്രസക്ത ഭാഗങ്ങള്‍ തെറ്റിദ്ധാരണ പരത്തുകയും അത് ദിലീപാണ് എന്ന തരത്തില്‍ പ്രചാരണം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി നടി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.