വാത്സല്യം തുളുമ്പുന്ന നീലാംബരി...തന്റെ കുഞ്ഞു തേജസ്വിനിയ്ക്കായി ബാലഭാസ്കറിന്റെ വിരലുകൾ വയലിനിൽ  തലോടിയ നിമിഷങ്ങൾ; വേദനിപ്പിക്കുന്ന ഓർമയായി ബാലുവും മകളും

വാത്സല്യം തുളുമ്പുന്ന നീലാംബരി...തന്റെ കുഞ്ഞു തേജസ്വിനിയ്ക്കായി ബാലഭാസ്കറിന്റെ വിരലുകൾ വയലിനിൽ  തലോടിയ നിമിഷങ്ങൾ; വേദനിപ്പിക്കുന്ന ഓർമയായി ബാലുവും മകളും

വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കകർ മരണത്തിനു കീഴടങ്ങിയിട്ടും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധർക്കും സുഹൃത്തുക്കൾക്കും ഉള്ളിൽ വിജയിച്ചു തന്നെ നിൽക്കുകയാണ് ഇപ്പോഴും. എല്ലാവരുടെയും പ്രിയപ്പെട്ട ബാലു ഈ ലോകത്ത് ഇല്ല എന്ന യാഥാർഥ്യത്തെ ഉൾകൊള്ളാൻ ആരും ഇപ്പോഴും തയ്യാറായിട്ടില്ല. ബാലഭാസ്കറിന്റെ നിരവധി വീഡിയോകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. ബാലഭാസ്കർ അവതരിപ്പിച്ചിരുന്ന പല സ്റ്റേജ് പെർഫോമൻസിന്റെയും വീഡിയോകൾ സുഹൃത്തുക്കളും പങ്ക് വയ്ക്കുന്നുണ്ട്. ബാലഭാസ്കർ തന്റെ പ്രിയപ്പെട്ട മകൾ തേജസ്വിനിയ്ക്കു മുന്നിൽ വയലിൻ വായിക്കുന്ന ഒരു മനോഹരവും വേദനാജനകവുമായ വീഡിയോ ആണ് വൈറൽ ആകുന്നത്. ബാലഭാസ്കറിന്റെ സുഹൃത്തായ മെന്റലിസ്റ്റ് ആധിയാണ് വീഡിയോ പങ്കവയ്ച്ചത് 


ബാലഭാസ്കറിന്റെ ചിതാഭസ്മം ഒഴുക്കി എന്നും ഇത് വരെ സ്വകാര്യ അഹങ്കാരമായി കരുതി സൂക്ഷിച്ചിരുന്ന ഒരു വീഡിയോ റിലീസ് ചെയ്യുന്നു എന്നും കുറിച്ച് മെന്‍റ്റലിസ്റ്റ് ആദിയാണ് ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്. മകൾക്കു , വാത്സല്യം നിറഞ്ഞു തുളുമ്പുന്ന നീലാംബരി രാഗമാണ് ബാലഭാസ്കർ വായിച്ചു നൽകിയിരിക്കുന്നത്. ആദ്യമായാണ് തന്റെ പ്രിയപ്പെട്ട മകൾ അച്ഛൻ പെർഫോം ചെയ്യുന്ന വേദിയിൽ എത്തുന്നതെന്നും ബാലഭാസ്കർ പറയുന്നുണ്ട് 

ഒക്ടബോര്‍ രണ്ടിന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ബാലഭാസ്‌കറിന്റെ അന്ത്യം. വാഹനാപകടത്തില്‍ പരുക്കേറ്റ് ബാലഭാസ്‌കര്‍ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയത്.