അനുഷ്‌ക ശര്‍മക്ക് ബള്‍ജിങ് ഡിസ്‌ക് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു

അനുഷ്‌ക ശര്‍മക്ക് ബള്‍ജിങ് ഡിസ്‌ക് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു


ബോളിവുഡ് താരമായ അനുഷ്‌ക ശര്‍മക്ക് ബള്‍ജിങ് ഡിസ്‌ക് എന്ന രോഗം ബാധിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നട്ടെല്ലിന്റെ അസ്ഥിയെയാണ് രോഗം ബാധിക്കുന്നത്. ഡിസ്‌ക് പ്രൊട്രൂഷന്‍ എന്നും ഈ രോഗം അറിയപ്പെടുന്നുണ്ട്.നട്ടെല്ലിന്റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് ഇത്.

ബള്‍ജിങ് ഡിസ്‌ക് രോഗം വളരെ സാധാരണമാണ്.  ഇതിന് പ്രത്യേക ലക്ഷണങ്ങളൊന്നുമില്ല. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളും ചെറിയ വേദനകളും മാത്രമാണ് ഇതിന്റെ ലക്ഷണമായി പറയാന്‍ കഴിയുന്നത്. എല്ലാതരം ബള്‍ജിങ് ഡിസ്‌ക് രോഗത്തിനും വേദനയോ മറ്റ് ബദ്ധിമുട്ടുണ്ടാകണമെന്നില്ല. ചിലപ്പോള്‍ ഇതിന് ചികിത്സയും ആവശ്യമായി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

രോഗത്തിന്റെ സ്റ്റേജിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും, താരത്തിന് സമ്പൂര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. അനുഷ്‌കയുടെ പുതിയ ചിത്രമായ സൂയി ദാഗയുടെ പ്രചരണത്തില്‍ തിരക്കിലായിരുന്നു അനുഷ്‌ക. രോഗം സ്ഥിരീകരിച്ചതോടെ പരിപൂര്‍ണ വിശ്രമത്തിനായി ഒരുങ്ങുകയാണ് അനുഷ്‌കയെന്നാണ് റിപ്പോര്‍ട്ട്.