അമിതാഭ് ബച്ചന്  ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം

അമിതാഭ് ബച്ചന്  ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം

ബോളിവുഡ് താരം അമിതാഭ് ബച്ചന് ജോധ്പൂരില്‍ ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം. മുംബൈയില്‍ നിന്ന് ഡോക്ടര്‍മാരുടെ പ്രത്യേകസംഘം പുറപ്പെട്ടു. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അസ്വസ്ഥത അനുഭവപ്പെട്ടത്. ആശങ്കപ്പെടേണ്ടതില്ലെന്നും ഉടന്‍ ഷൂട്ടിങ്ങ് പുനഃരാരംഭിക്കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.താന്‍ വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയം നേടാനാകില്ലെന്നും ബച്ചൻ ബ്ലോഗിൽ വിശദീകരിച്ചു.