കല്‍പ്പനയുടെ മകള്‍ വെള്ളിത്തിരയിലേക്ക്

കല്‍പ്പനയുടെ മകള്‍ വെള്ളിത്തിരയിലേക്ക്

അന്തരിച്ച പ്രശസ്ത നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യയും സിനിമാ രംഗത്തേക്ക്. കുഞ്ചിയമ്മയും അഞ്ച് മക്കളും എന്ന സിനിമയിലൂടെയാണ് ശ്രീമയി എന്ന ശ്രീസംഖ്യയുടെ സിനിമാ പ്രവേശനം. പുതുമുഖമായ സുമേഷ് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരിയോടെ ആരംഭിക്കും. ജൂണില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.