നടി ജ്യോതി കൃഷ്ണ വിവാഹിതയായി

നടി ജ്യോതി കൃഷ്ണ വിവാഹിതയായി

തൃശൂര്‍: ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസ് എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി ജ്യോതി കൃഷ്ണ വിവാഹിതയായി. ഇന്ന് ഉച്ചക്ക് തൃശൂരില്‍ വെച്ചായിരുന്നു വിവാഹം. ചലച്ചിത്ര തരാം രാധികയുടെ സഹോദരന്‍ അരുണ്‍ ആണ് വരന്‍.ജ്യോതികൃഷ്ണയും അരുണും തമ്മിലുള്ള വിവാഹത്തിന് വേണ്ടി സിനിമയെ വെല്ലുന്ന രീതിയുള്ള വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോള്‍ താരത്തിന്റെ വിവാഹ ഫോട്ടോയും വൈറലാകുകയാണ്.

പ്രശസ്ത സംവിധായകന്‍ ജോഷി, ജീത്തു ജോസഫ്, എംപിയും നടനുമായ സുരേഷ് ഗോപി, സുനില്‍ സുഗത, ജയരാജ് വാരിയര്‍. നടിമാരായ ഭാവന, മിയ, കൃഷ്ണ പ്രഭ, ശ്രുതി ലക്ഷ്മി തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

പ്രശസ്ത സംവിധായകന്‍ ജോഷി, ജീത്തു ജോസഫ്, എംപിയും നടനുമായ സുരേഷ് ഗോപി, സുനില്‍ സുഗത, ജയരാജ് വാരിയര്‍. നടിമാരായ ഭാവന, മിയ, കൃഷ്ണ പ്രഭ, ശ്രുതി ലക്ഷ്മി തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.