ദേഹാസ്വാസ്ഥ്യം : നടി ചാര്‍മിള ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യം : നടി ചാര്‍മിള ആശുപത്രിയില്‍

തൃശൂര്‍: ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ചാലക്കുടി വാളൂരിലെ ലൊക്കേഷനില്‍ വച്ചാണ് ചാര്‍മിളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ചാര്‍മിളയെ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ചാര്‍മിള ആശുപത്രിയില്‍ നിന്നും മടങ്ങിയത്. നിതീഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ഒരു പത്താം ക്ലാസിലെ പ്രണയം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.