മോഹൻലാലിന് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം

മോഹൻലാലിന് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം

ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച സഹനടനുള്ള അവാർഡ് മലയാളി താരം മോഹൻലാലിന്. ആന്ധ്രാ സര്‍ക്കാരിന്റെ സംസ്ഥാന സിനിമ അവാര്‍ഡായ നന്തി ഫിലിം അവാര്‍ഡിലാണ് മോഹന്‍ലാലിന് പുരസ്‌കാരം. 2014 മുതൽ 2016 വരെയുള്ള വര്‍ഷങ്ങളിലെ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്

ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള ആന്ധ്ര സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം മോഹന്‍ലാലിനെ തേടിയെത്തിയത്. അതെ സമയം മികച്ച നടനുള്ള പുരസ്‌കാരം ജനതാ ഗ്യാരേജിലെ പ്രകടനത്തിന് ജൂനിയർ എന്‍ടിആറിന് ലഭിച്ചു. ആദ്യമായിട്ടാണ് ഒരു മലയാളി നടന് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്.