പൊളിച്ചെഴുതിയ പരസ്യ തന്ത്രം

പൊളിച്ചെഴുതിയ പരസ്യ തന്ത്രം

പരുഷ നഗ്നതയില്‍ സ്യൂസ്റ്റുഡിയോയുടെ പുതിയ പരസ്യം സ്ത്രീ ശരീരത്തെ വാണിജ്യവല്‍ക്കരണത്തിന്റെ ഭാഗമാക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറെ ആയി. സ്ത്രീ ശരീരം ഇത് ഉല്‍പ്പന്നങ്ങളുടെയും പരസ്യത്തിനുള്ള പ്രധാന ഉപാധിയാണ് ഉത്പന്നം

ഏതുമാകട്ടെ അതില്‍ സ്ത്രീ ശരീരം ഉള്‍പ്പെടുത്തുന്ന പതിവ് രീതിക്ക് വ്യത്യാസമായി സ്യൂട്ട് ബ്രാന്‍ഡായ സ്യൂസ്റ്റുഡിയോയുടെ പുതിയ പരസ്യം പുറത്തെത്തി. സ്ത്രീ നഗ്നതയെ ഭാഗികമായി പരസ്യപ്പെടുത്തിക്കൊണ്ടുള്ള വിപണനതന്ത്രങ്ങളെക്കാള്‍ തങ്ങള്‍ക്കിഷ്ടം പുരുഷ നഗ്നതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യംപുറത്തിറക്കിയത്.