നവചിത്ര പ്രദര്‍ശനം: ബര്‍ഗ്മന്‍ ജന്മശതാബ്ദിയുടെ ഭാഗമായി 29ന് കേരള സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് അഞ്ച് മികച്ച ബര്‍ഗ്മന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു

നവചിത്ര പ്രദര്‍ശനം: ബര്‍ഗ്മന്‍ ജന്മശതാബ്ദിയുടെ ഭാഗമായി 29ന് കേരള സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് അഞ്ച് മികച്ച ബര്‍ഗ്മന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു

തൃശൂര്‍: ബര്‍ഗ്മന്‍ ജന്മശതാബ്ദിയുടെ ഭാഗമായി നവചിത്ര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍  ജൂലായ്‌ 29, ഞായറാഴ്ച, രാവിലെ 10 മണി മുതല്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് അഞ്ച് മികച്ച ബര്‍ഗ്മന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു.

അറുപതോളം സിനിമകളും നൂറ്റിയെഴുപതോളം നാടകങ്ങളും സംവിധാനം ചെയ്തിട്ടുള്ള ബര്‍ഗ്മാന്‍ ആറ് ദശകങ്ങളോളം കലാരംഗത്ത് സജീവമായിരുന്നു. മനുഷ്യന്‍റെ ആന്തരിക ചോദനകളെയും ദൈവം, മതം, സ്വത്വം, ലൈംഗികത, ജീവിതം, മരണം തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളെയും കൈകാര്യം ചെയ്യുന്നവയായിരുന്നു അദ്ദേഹത്തിന്‍റെ ഏതാണ്ട് എല്ലാ സൃഷ്ടികളും. 

കാന്‍, ബെര്‍ലിന്‍ അടക്കമുള്ള പ്രധാനപ്പെട്ട ചലച്ചിത്രോത്സവങ്ങളില്‍ അംഗീകാരങ്ങള്‍ നേടിയ, മൂന്ന് തവണ ഓസ്കാര്‍ പുരസ്കാരത്തിനും ആറ് തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും അര്‍ഹനായ ബര്‍ഗ്മാന്‍റെ പ്രധാനപ്പെട്ടതും എന്നാല്‍ കേരളത്തില്‍ അപൂര്‍വ്വമായി മാത്രം ഇതുവരെ പ്രദര്‍ശനങ്ങള്‍ നടക്കുകയും ചെയ്ത സിനിമകളാണ് നവചിത്ര പ്രദര്‍ശനത്തിലുള്ളത്.  

രാവിലെ 10 മണിക്ക് 'സൊ ക്ലോസ് ടു ലൈഫ്
1958 / സ്വീഡിഷ് / 84' / സ്വീഡന്‍

11.45-ന്‌ 
'ആഫ്റ്റര്‍ ദി റിഹേഴ്സല്‍' 
1984 / സ്വീഡിഷ് / 70' / സ്വീഡന്‍

ഉച്ചയ്ക്ക് 2 മണിക്ക്  'ഷെയിം' 
1968 / സ്വീഡിഷ് / 103' / സ്വീഡന്‍

ഉച്ചതിരിഞ്ഞ് 4 മണിക്ക് 'ദ പാഷന്‍ ഓഫ് അന്ന' 1969 / സ്വീഡിഷ് / 101' / സ്വീഡന്‍

വൈകുന്നേരം 6.30 ന് 'സമ്മര്‍ വിത്ത് മൊണീക്ക' 
1953 / സ്വീഡിഷ് / 96' / സ്വീഡന്‍