തമിഴ് സംവിധായകനും അമല പോളിന്റെ മുന്‍ഭര്‍ത്താവുമായ എ എല്‍ വിജയ് വീണ്ടും വിവാഹിതനായി

തമിഴ് സംവിധായകനും അമല പോളിന്റെ മുന്‍ഭര്‍ത്താവുമായ എ എല്‍ വിജയ് വീണ്ടും വിവാഹിതനായി

തമിഴ് സംവിധായകനും അമല പോളിന്റെ മുന്‍ഭര്‍ത്താവുമായ എ എല്‍ വിജയ് വീണ്ടും വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വധു. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹക്കാര്യം നേരത്തെ തന്നെ എ എല്‍ വിജയ് ആരാധകരെ അറിയിച്ചിരുന്നു. ജീവിതത്തിലെ പ്രധാന തുടക്കം എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും ഡോ. ഐശ്വര്യയുമൊത്തുള്ള തന്റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നുമായിരുന്നു എ എല്‍ വിജയ് പറഞ്ഞത്.

എ എല്‍ വിജയിയും അമല പോളും തമ്മില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രണയത്തിലാകുകയായിരുന്നു. പിന്നീട് 2014ലായിരുന്നു വിവാഹിതരായത്. 2017ല്‍ വിവാഹമോചനം നേടുകയും ചെയ്യുകയായിരുന്നു.