‘96 നെ പ്രണയിച്ചു ബോക്സ് ഓഫീസ് 

‘96 നെ പ്രണയിച്ചു ബോക്സ് ഓഫീസ് 

ക്ലിഷേ റൊമാന്റിക് ചിത്രങ്ങൾക്ക് വിപരീതമായി പ്രേക്ഷകരെ  പ്രണയത്തിന്റെ വൈകാരികതയിലേക്ക്  കൂട്ടികൊണ്ട് പോകുകയാണ് സി.പ്രേംകുമാറിന്റെ പുതിയ  ചിത്രം '96.ചിത്രത്തിലെ  ' കാതലേ' എന്ന ഗാനം ഇതിനോടകം ആരാധകർ നെഞ്ചിലേറ്റി കഴിഞ്ഞു.ഗാനത്തിലെന്ന പോലെ  പ്രണയം തന്നെയാണ്  ചിത്രവും.എന്നാൽ പ്രേക്ഷകർ കണ്ടു  മടുത്തതിൽ നിന്നും വ്യത്യസ്തമായി തിയേറ്ററിൽ എത്തുന്ന ഓരോ വ്യക്തിയെയും പ്രണയിപ്പിക്കുകയാണ് റാമും ജാനുവും. ട്രാവൽ ഫോട്ടോഗ്രാഫറായി  ചിത്രത്തിൽ രാമചന്ദ്രന്റെ  (റാം) വേഷം വിജയ് സേതുപതിയും ജാനകി ദേവിയായി (ജാനു) തൃഷയുമാണ് അഭിനയിച്ചിരിക്കുന്നത്.അഭിനയമല്ല ജീവിക്കുന്നു എന്ന് തന്നെ  പറയാം.ഇരുവരുടെയും പ്രണയം പറയാതെ പ്രേക്ഷകരിൽ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ ആകർഷണം.

സ്കൂൾ കാലയളവിൽ പ്രണയിച്ചിരുന്ന റാമും ജാനുവും പിരിയേണ്ടിവരുകയും,22 വർഷങ്ങൾക്ക് ശേഷം  വീണ്ടും കണ്ടുമുട്ടുന്ന ദിവസത്തെ ഒരു രാത്രിയിലുമാണ് കഥ ഒതുങ്ങി ഇരിക്കുന്നത്.ചിത്രത്തിന്റെ രണ്ടാം പകുതിയിൽ എത്തുന്ന സ്ത്രീ കഥാപാത്രമായ ജാനുവിനാണ്  നടനെക്കാളും  കൂടുതൽ പ്രാധാന്യം.

സ്കൂൾ കാലയളവിലും ശേഷവും അവർ പ്രണിയിക്കുന്നത് വാക്കുകളിലൂടെ പ്രകടമാകുന്നില്ല.എന്നാൽ  അവർ എത്രത്തോളം അത് അനുഭവിക്കപ്പെടുന്നു എന്ന് അറിയാൻ കഴിയും.

സ്‌ക്രിപ്റ്റിന്റെ  ചെറിയ വിവരണം കേട്ടപ്പോൾ തന്നെ  ഒരുപാട് ആകർഷിച്ചു.ചെറുതും വലുതുമായ ഒരു കഥയാണ് കേട്ടത്.റൊമാൻസ് തരത്തിൽ   തമിഴിൽ ഹിറ്റായ അലെയ്‌പായുതേയ്‌ ,വിണ്ണൈയ്യ് താണ്ടി വരുവായെ പോലുള്ള  ചുരുക്കം ചിത്രങ്ങൾ മാത്രമേയുള്ളൂ.'96 അത്തരത്തിൽ ഒന്നാകുമെന്നാണ് പ്രതീക്ഷ'-തൃഷ പറയുന്നു. 
സെറ്റിൽ ഞങ്ങളെല്ലാവരും തമ്മിൽ ഒരു അടുപ്പമുള്ള ബന്ധം ഉണ്ടായിരുന്നു.അതിപ്പോഴും കൊണ്ട് പോകുന്നുമുണ്ട് .ആ ഒരു ബന്ധം ഉണ്ടായതും ''96ന്റെ ഒരു മാജിക്കാണ്.സംവിധായകൻ പ്രേം നിരവധി ടേക്കുകൾ എടുക്കാറില്ല.രംഗങ്ങളുടെ സ്വാഭാവികത പോകുമെന്നാണ് അദ്ദേഹം  പറയുന്നതെന്നു തൃഷ പറയുന്നു.

നായക വേഷത്തിലെത്തിയ വിജയ് സേതുപതിടെ ചെക്ക ചിവന്ത  വാനവും '96 -നൊപ്പം തീയേറ്ററിലെത്തിയിരുന്നു.''ചിത്രത്തിന്റെ കഥ കേട്ടപ്പോഴേ പ്രേമിനോട് ചിത്രത്തിന്റെ സ്വാഭാവികത നിലനിർത്തി തന്നെ ചിത്രീകരിക്കണമെന്ന് പറഞ്ഞു.  സ്‌ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ അതിനെ ഇഷ്ട്ടപെട്ടു'' -സേതുപതി പറയുന്നു.സേതുപതി ചിത്രമായ 'നടുവിലെ കൊഞ്ചം പാക്കാത്ത കണ്ണം' എന്ന ചിത്രത്തിന്റെ ക്യാമറാമാനായിരുന്നു പ്രേം  കുമാർ.

 

നാല്  ദിവസം കൊണ്ട്  2  കോടി രൂപയാണ് ചെന്നൈയിൽ നിന്നു മാത്രം  ചിത്രം നേടിയത്.