പ്ലസ് വണ്‍  ഏകജാലക  പ്രവേശനത്തിന് എങ്ങനെ അപേക്ഷിക്കാം

പ്ലസ് വണ്‍  ഏകജാലക  പ്രവേശനത്തിന് എങ്ങനെ അപേക്ഷിക്കാം

നിലവിലെ വിജ്ഞാപനപ്രകാരം അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 18 ആണ്. പത്താം ക്ലാസ് പരീക്ഷയില്‍ ഓരോ
പേപ്പറിനും എ പ്ലസ് ഗ്രേഡോ, തത്തുല്യമായ മാര്‍ക്കോ വാങ്ങി ഉപരിപഠനയോഗ്യത സമ്പാദിച്ചിട്ടുള്ളവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന്
അപേക്ഷിക്കാവുന്നതാണ്. സി.ബി.എസ്.ഇ.യുടെ ബോര്‍ഡ്തല പരീക്ഷ എഴുതി യോഗ്യത നേടുന്നവരെ മാത്രമേ ഏകജാലക പ്രവേശനത്തിനുള്ള
മുഖ്യ അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. പ്ലസ് വൺ അപേക്ഷകർക്ക് സ്വന്തമായോ പത്താംതരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവുംഉപയോഗിച്ചോ അപേക്ഷ സമർപ്പിക്കാം.ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിൽ വിദ്യാർത്ഥിയുംരക്ഷിതാവും ഒപ്പുവെച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും സർക്കാർ/എയ്ഡഡ്
ഹയർസെക്കൻഡറി പ്രിൻസിപ്പലിന് സമർപ്പിക്കണം.

ഒരു വിദ്യാർഥി ഒരു റവന്യൂ ജില്ലയിൽ ഒരു മെറിറ്റ‌് സീറ്റിനുമാത്രമേ അപേക്ഷിക്കാവൂ. ഒന്നിൽ കൂടുതൽ റവന്യൂ ജില്ലകളിൽ അപേക്ഷിക്കുന്നവർ
ഓരോ സ്കൂളിനും പ്രത്യേകം അപേക്ഷ നൽകണം. വെബ‌്സൈറ്റ‌് ഹോം പേജിലെ അപ്ലൈ ഓൺലൈൻ ലിങ്കിൽ ക്ലിക്ക‌് ചെയ്ത‌് പൊതുവിവരങ്ങൾ,
പ്രത്യേക പുരസ്കാരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തണം. തുടർന്ന‌് ഗ്രേഡ‌് പോയിന്റ‌് രേഖപ്പെടുത്താനുള്ള പേജും അതിനുശേഷം ഓപ‌്ഷൻ പേജും
പൂരിപ്പിക്കണം. പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്കൂളും ഒരു വിഷയവും അടങ്ങുന്നതാണ‌് ഒരു ഓപ‌്ഷൻ. ഏറ്റവും താൽപ്പര്യമുള്ള വിഷയവും
സ്കൂളുമാണ‌് ആദ്യ ഓപ‌്ഷനായി വയ‌്ക്കേണ്ടത‌്. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചശേഷം വിവരങ്ങൾ പുനഃപരിശോധിക്കുകയും ആവശ്യമായ
തിരുത്തലുകൾക്കുശേഷം സമർപ്പിക്കുകയും ചെയ്യണം.
വെരിഫിക്കേഷൻ ഫീസായ 25 രൂപ ഡിഡി ആയോ പെയ‌്ഡ‌് ടു സ്കൂൾ ഓപ‌്ഷൻ സെലക്ട‌് ചെയ്ത‌് ജില്ലയിലെ ഏതെങ്കിലുമൊരു സർക്കാർ/എയ‌്ഡഡ‌്
ഹയർ സെക്കൻഡറി സ്കൂളിൽ അപേക്ഷയുടെ പ്രിന്റ‌് ഔട്ട‌്, അനുബന്ധരേഖകൾ എന്നിവ സഹിതം നേരിട്ട‌് എത്തിക്കുകയോ ചെയ്യണം. അപേക്ഷ
സമർപ്പിച്ചശേഷം വെബ‌് സൈറ്റിലോ 25ന‌് നടക്കുന്ന ട്രയൽ അലോട്ട‌്മെന്റ‌് സമയത്തോ സമർപ്പിച്ച വിവരങ്ങളിൽ ആവശ്യമായ തിരുത്തലുകൾ 
രണ്ട‌് അലോട്ട‌്മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക‌് സപ്ലിമെന്ററി അലോട്ട‌്മെന്റ‌് നടത്തും. ഇതിനുമുമ്പ‌് ഒഴിവുകളുടെ വിശദാംശം
വെബ‌്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യ അലോട്ട‌്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട‌്മെന്റിൽ ലഭ്യമായ സീറ്റുകളുടെ
അടിസ്ഥാനത്തിൽ ഓപ‌്ഷൻ പുതുക്കി നൽകണം. സ‌്പോർട്ട‌് ക്വോട്ട പ്രവേശനം രണ്ടുഘട്ടങ്ങളിൽ ഓൺലൈനായി നടത്തും.
ഏകജാലകസംവിധാനത്തിന്റെ മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട‌്മെന്റിന‌് മുമ്പായി രണ്ട‌് പ്രത്യേക അലോട്ട‌്മെന്റുകൾ സ‌്പോർട‌്സ‌് ക്വോട്ട
അഡ‌്മിഷനുവേണ്ടി നടത്തും. മുഖ്യ അലോട്ട‌്മെന്റ‌് ജൂൺ ഒന്നിന‌് ആരംഭിക്കും.