കളക്ടറേറ്റില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

 കളക്ടറേറ്റില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

രുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ താല്‍പ്പര്യമുള്ള ബിരുദ വിദ്യാര്‍ഥികള്‍ അല്ലെങ്കില്‍ ബിരുദധാരികള്‍ക്ക് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നേതൃതം നല്‍കുന്ന ഇന്റേണ്‍ഷിപ്പ് പ്രൊഗ്രാമിന് അപേക്ഷിക്കാം.

മൂന്ന് മാസമാണ് കാലാവധിയെങ്കിലും ആറ് മാസം വരെ ദീര്‍ഘിപ്പിക്കാവുന്ന രീതിയിലാണ് പരിപാടി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കളക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട വിവിധ കേന്ദ്ര - സംസ്ഥാന പദ്ധതികളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതത് രംഗത്തെ വിദഗ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. യാതൊരു വിധത്തിലുള്ള സ്റ്റൈപന്‍ഡും നല്‍കുന്നതല്ല. ബിസിനസ് മാനേജ്മെന്റ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

എഴുത്ത്പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. താല്‍പ്പര്യവും യോഗ്യതയുമുള്ളവര്‍, ജില്ലാ കളക്ടര്‍, കളക്ടറേറ്റ്, കുടപ്പനക്കുന്ന്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജനുവരി 20 ന് മുന്‍പായി ബയോഡേറ്റ സഹിതം അപേക്ഷിക്കണം.