കെ ആർ ശശിധരൻ കുസാറ്റ് വൈസ് ചാൻസലർ

കെ ആർ ശശിധരൻ കുസാറ്റ് വൈസ് ചാൻസലർ

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പുതിയ വൈസ് ചാന്‍സലറായി പ്രൊഫ. ആര്‍. ശശിധരനെ നിയമിച്ചു.  ഒക്‌ടോബര്‍ 20 മുതൽ ചുമതല നൽകികൊണ്ടാണ് ഗവർണർ ഉത്തരവിറക്കിയത്.  താൽകാലിക ചുമതലയാണ്.

നിലവിലെ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലതയുടെ കാലാവധി 19ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. പുതിയ മുഴുസമയ വൈസ് ചാന്‍സലര്‍ നിയമനം ആകുന്നതുവരെയാണ് പ്രൊഫ. ആര്‍. ശശിധരന് ചുമതല നല്‍കിയിട്ടുള്ളത്.