വയോശ്രേഷ്ഠ സമ്മാൻ-2019’ ന് അപേക്ഷ ക്ഷണിച്ചു

വയോശ്രേഷ്ഠ സമ്മാൻ-2019’ ന് അപേക്ഷ ക്ഷണിച്ചു

കേന്ദ്രസർക്കാരിന്റെ സാമൂഹ്യനീതിയും ശാക്തീകരണവും വകുപ്പ് വിവിധ മേഖലകളിൽ മികവ് പുലർത്തുന്നവർക്കുള്ള  ''വയോശ്രേഷ്ഠ സമ്മാൻ-2019'' ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജില്ലാ സാമൂഹ്യനീതി ഓഫീസർ മുഖേന സാമൂഹ്യനീതി ഡയറക്ടറുടെ കാര്യാലയത്തിൽ മേയ് 25ന് മുമ്പായി ലഭ്യമാക്കണം. 

വയോജനങ്ങൾക്കും വയോജനക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച നേട്ടം പുലർത്തിയ സ്ഥാപനങ്ങൾ, മികച്ച സംസ്ഥാനം, ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സന്നദ്ധ സംഘടനകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്കും, ധീരത, കായികം, സാഹസികം, വയോജനങ്ങൾക്കായുള്ള ആജീവനാന്ത പ്രവർത്തനമികവ്, മാതൃകാ വയോധിക, മികച്ച സംഭാവനകൾ നൽകിയ 90 വയസ്സ് കഴിഞ്ഞവർ എന്നിവർക്കായുള്ള അവാർഡ് എന്നിവയ്ക്കായാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിശദാംശങ്ങൾ, അപേക്ഷാഫോറം എന്നിവ  sjdkerala.gov.in- ൽ ലഭിക്കും.