കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ തുള്ളൽ ശിൽപ്പ ശാല; അപേക്ഷ ക്ഷണിച്ചു

കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ തുള്ളൽ ശിൽപ്പ ശാല; അപേക്ഷ ക്ഷണിച്ചു

കേരള സംഗീത നാടക അക്കാദമിയും ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകവും സംയുക്ത മായി തുള്ളൽ ശിൽപ്പ ശാല നടത്തുന്നു. സംസ്ഥാനത്തെ തുള്ളൽ കലാകാരന്മാരെ പങ്കെടുപ്പിച്ച് ഫെബ്രുവരി 21 മുതൽ 25 വരെ കലക്കത്ത് ഭവനത്തിൽ നടക്കുന്ന ശിൽപ്പശാലയിൽ 20 നും 35 വയസ്സിനും ഉള്ളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 

താൽപര്യമുള്ളവർ കലാരംഗത്തെ പരിചയം, വ്യക്തിഗത വിവരങ്ങൾ സഹിതം ഫെബ്രുവരി അഞ്ചിന് മുൻപ് സെക്രട്ടറി, കുഞ്ചൻ സ്മാരകം, ലക്കിടി - 679301, പാലക്കാട് എന്ന വിലാസത്തിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9446530031, 0466-2230551.