കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയത്ത് അപ്പുണ്ണിക്ക് ബാലസാഹിത്യ പുരസ്‌കാരം; അനൂജ അകത്തൂട്ടിന് യുവപുരസ്‌കാരം

കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയത്ത് അപ്പുണ്ണിക്ക് ബാലസാഹിത്യ പുരസ്‌കാരം; അനൂജ അകത്തൂട്ടിന് യുവപുരസ്‌കാരം

ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയത്ത് അപ്പുണ്ണിക്ക് ബാലസാഹിത്യ പുരസ്‌കാരം. സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ശി​ശു​ദി​ന​മാ​യ ന​വം​ബ​ര്‍ 14ന് ​അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം അനൂജ അകത്തൂട്ടിന് ലഭിച്ചു. 'അമ്മ ഉറങ്ങുന്നില്ല' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.

ഏവൂര്‍ ശ്രീകുമാര്‍, ഡോ. കെ.എസ്. രവികുമാര്‍, യു.എ. ഖാദര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ബാലസാഹിത്യ പുരസ്‌കാരം നിര്‍ണയിച്ചത്. ഡോ. ഗീത പുതുശ്ശേരി, ഡോ. പി.എസ്. രാധാകൃഷ്ണന്‍, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവരായിരുന്നു യുവ പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങള്‍.