ഇ​ര​ട്ടി ​വി​ല​യ്ക്കു മ​ദ്യ​ക്ക​ച്ച​വ​ടം നടത്തിയ ത​ട്ടു​ക​ടക്കാരൻ അറസ്റ്റിൽ

ഇ​ര​ട്ടി ​വി​ല​യ്ക്കു മ​ദ്യ​ക്ക​ച്ച​വ​ടം നടത്തിയ ത​ട്ടു​ക​ടക്കാരൻ അറസ്റ്റിൽ

എറണാകുളം: ബി​വ​റേ​ജ് അ​വ​ധി​ദി​ന​ത്തി​ല്‍ ഇ​ര​ട്ടി​വി​ല​യ്ക്കു മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ ത​ട്ടു​ക​ട ന​ട​ത്തി​പ്പു​കാ​ര​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. കാ​ഞ്ഞൂ​ര്‍ ക​ല്ലും​കു​ട്ടി കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ മാ​ര്‍​ട്ടി​ന്‍ (47) ആ​ണ് പി​ടി​യി​ലാ​യ​ത്. 58 കു​പ്പി​ക​ളി​ലാ​യി 29 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം ഇ​യാ​ളി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്തു.

ആലുവ കാ​ല​ടി റോ​ഡി​ല്‍ കോ​ഴി​ക്കാ​ട​ന്‍​പ്പ​ടി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്നാണ് ഇയാളെ പിടികൂടിയത്. ആ​ലു​വ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​കെ. ഗോ​പി​യും സംഘവുമാണ് ഇയാളെ പിടികൂടിയത്.