സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ ഭർത്താവിനെ ബന്ധു കുത്തിക്കൊന്നു

സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ ഭർത്താവിനെ ബന്ധു കുത്തിക്കൊന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ ഭർത്താവിനെ ബന്ധു കുത്തിക്കൊന്നു. നേമം കല്ലിയൂർ സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. 

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന. കൃഷ്ണകുമാറിന്‍റെ ചികിത്സയിൽ കഴിയുന്ന ഭാര്യ‍യെ കാണാനെത്തിയ ബന്ധുവാണ് അക്രമണം നടത്തിയത്.