പത്തനംതിട്ടയില്‍  ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

പത്തനംതിട്ടയില്‍  ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: മലയാലപ്പുഴയില്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാലപ്പുഴ സ്വദേശി ഹരി, ഭാര്യ ലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം.

ഹരിയുടെ മൃതദേഹം സ്വീകരണ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യ ലളിതയുടെ മൃതദേഹംകിടപ്പുമുറിയില്‍ കഴുത്തറുത്ത നിലയിലുമാണ് കാണപ്പെട്ടത്. കോടാലി ഉപയോഗിച്ച്‌ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഹരി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 

ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ കുടുംബകലഹം ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.