പീഡനം തടഞ്ഞ പെണ്‍കുട്ടിയെ അടിച്ച് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

പീഡനം തടഞ്ഞ പെണ്‍കുട്ടിയെ അടിച്ച് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

ലക്‌നൗ:  ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ പതിനഞ്ച് വയസ്സുകാരി  പീഡനം തടഞ്ഞുയെന്ന പേരില്‍ മൂന്നംഗ സംഘം അടിച്ച് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി.

സ്‌കൂളില്‍ ഗാന്ധിജയന്തി പരിപാടികളില്‍ പങ്കെടുത്ത് മടങ്ങവെ മൂവര്‍ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സൈക്കിളില്‍  സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. പീഡന ശ്രമം തടഞ്ഞ കുട്ടിയെ ക്രുരമായി മര്‍ദ്ദിക്കുകയും കൊല്ലുകയുമായിരുന്നു. ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം അടുത്തുള്ള മരത്തില്‍  കെട്ടിത്തൂക്കുകയും ചെയ്തു.

അതേ സമയം ഗ്രമവാസികള്‍ വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തി പൊലീസില്‍ വിരവരമറിയിച്ചു. തുടര്‍ന്ന് മൂവരെയും അറസ്റ്റ് ചെയ്തു.