പോലീസുകാരനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തിലെ കഞ്ചാവ് കേസ് പ്രതി പിടിയില്‍

പോലീസുകാരനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തിലെ കഞ്ചാവ് കേസ് പ്രതി പിടിയില്‍

മലപ്പുറം : പോലീസുകാരനെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. ഇന്ത്യനൂര്‍ സ്വദേശി സുഹൈലിനെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. കഞ്ചാവ് കേസില്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ മണ്ണാര്‍ക്കാട് സ്റ്റേഷനിലെ എസ് ഐ കമറുദ്ദീനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടത്.

കഞ്ചാവ് കേസിൽ ഉൾപ്പെട്ട സുഹൈലിനെ തേടി കഴിഞ്ഞ മാസം പതിനഞ്ചിന് മണ്ണാർക്കാട് എസ്ഐ യും സംഘവും മലപ്പുറം ചട്ടിപ്പറമ്പിൽ എത്തിയിരുന്നു. ആവശ്യക്കാരെന്ന് ധരിപ്പിച്ചാണ് പൊലീസ് എത്തിയത്. ഇതോടെ സുഹൈൽ വലയിലായി. പിടിയിലായെന്ന് ഉറപ്പായതോടെ പ്രതി കത്തിവീശുകയായിരുന്നു. പൊലീസുകാരന്റെ ഇടതു കൈക്കാണ് കുത്തേറ്റത്. തുടർന്ന് ഒളിവിൽ പോയ ഇയാൾക്കായി കോട്ടക്കൽ പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു.

പിടികൂടുമ്പോഴും ഇയാളുടെ കയ്യിൽ കഞ്ചാവ് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.