പിതാവ് കളിയാക്കിയതിന് പ്രതികാരമായി രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദ്ദിച്ച് കൊന്നു

പിതാവ് കളിയാക്കിയതിന് പ്രതികാരമായി രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദ്ദിച്ച് കൊന്നു

ഗുരുഗ്രാം: പിതാവ് കളിയാക്കിയതിന് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ 28 കാരന്‍ കഴുത്ത് ഞെരിച്ച് കൊന്നു. ഹരിയാനയിലെ സോഹ്നയിലാണ് സംഭവം. ഒരു സൗഹൃദ സദസ്സില്‍ വച്ച് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പ്രതിയെ കളിയാക്കിയതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ മന്‍ജിത് റാം എന്നായാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച്ച വൈകുന്നേരം ഇയാള്‍ കുട്ടിയെ തട്ടികൊണ്ടു പോവുകയും, ക്രൂരമായി മര്‍ദ്ദിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ കുട്ടിയുടെ ശരീരം മറവു ചെയ്യുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. മന്‍ജിതിന്റെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.