നാഷണല്‍ ഹൈവേയില്‍ ചരക്ക് ലോറിയില്‍ നിന്നും അറുപത് കിലോ കഞ്ചാവ് പിടികൂടി

നാഷണല്‍ ഹൈവേയില്‍ ചരക്ക് ലോറിയില്‍ നിന്നും അറുപത് കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് : നാഷണല്‍ ഹൈവേയില്‍ ചരക്ക് ലോറിയില്‍ നിന്നും അറുപത് കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് ഇന്റലിജന്‍സ് പാലക്കാട് തൃശൂര്‍ അതിര്‍ത്തിയില്‍ സ്പിരിറ്റ് കടത്തിയ വാഹനം ചെക്ക് പോസ്റ്റ് വെട്ടിച്ചു കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കര്‍ശന വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കഞ്ചാവ് വേട്ട. 

മുമ്ബ് കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതിയെ വാഹനത്തില്‍ കണ്ട് സംശയം തോന്നിയാണ് വിശദമായ പരിശോധന നടത്തിയത്. വാഹനത്തില്‍ കഞ്ചാവിന്റെ മണം അനുഭവപ്പെട്ടപ്പോള്‍ വാഹനം അഴിച്ചു പരിശോധിച്ചു. ഇരുപത്തി ഒമ്ബത് ബാഗ് കഞ്ചാവ് ലോറിയുടെ ക്യാബിനില്‍ നിന്നും കണ്ടെത്തി.