തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ 30 കിലോ സ്വര്‍ണ്ണം പിടികൂടി

തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ 30 കിലോ സ്വര്‍ണ്ണം പിടികൂടി

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണ്ണം പിടികൂടി. രാജ്യാന്തര വിപണിയില്‍ 11 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് വിവിധ യാത്രക്കാരില്‍ നിന്ന് പിടികൂടിയത്.

130 യാത്രക്കാരില്‍ നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയത്. മൂന്ന് വിമാനങ്ങളിലെത്തിയ യാത്രക്കാരില്‍ നിന്നാണ് ഡയറക്ട്‌റേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്.