മലപ്പുറത്ത് മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറത്ത് മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് നിന്ന്‍ മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലായി. മൊയ്തീന്‍കുട്ടി, കൈതക്കാട്ടില്‍ സന്തോഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ബംഗളുരുവില്‍ നിന്നും കേരളത്തില്‍ വിതരണം ചെയ്യാനെത്തിച്ച നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. ബംഗളുരുവില്‍ നിന്നെത്തുന്ന ബസില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.