യുഎഇയില്‍ തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും കണ്ടെടുത്തത് 2000 കിലോ പാന്‍മസാല

യുഎഇയില്‍ തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും കണ്ടെടുത്തത് 2000 കിലോ പാന്‍മസാല

ഷാര്‍ജ: ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും കണ്ടെടുത്തത് രണ്ട് ടണ്ണിലേറെ വരുന്ന പാന്‍ മസാല. ഇവിടെ മയക്കു മരുന്ന ശേഖരമുണ്ടെന്ന് മുന്‍സിപ്പാലിറ്റിയുടെ ടോള്‍ഫ്രീ നമ്പറില്‍ വിവരം വന്നതിനെ തുടര്‍ന്ന് ഷാര്‍ജ പോലീസിന്റെ സഹായത്തോടെ മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ തിരച്ചിലിലായിരുന്നു പാന്‍ മസാല കണ്ടെടുത്തത്.

പുകയിലയുടെ വില്‍പ്പനയ്ക്കും സംസ്‌കരണത്തിനും ഉപയോഗിക്കുന്ന സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളും ഉപകരണങ്ങളും ഉടന്‍ തന്നെ നശിപ്പിച്ചുകളഞ്ഞു. കെട്ടിടത്തിന്റെ ഉടമയെ പിടികൂടി മേല്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. നിരോധനിത പാന്‍മസാല ഉള്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് 5000 ദിര്‍ഹം പിഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.