നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി


കൊച്ചി: നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നും 15 ലക്ഷം രൂപ വിലയുള്ള സ്വര്‍ണം പിടിച്ചു. റി​യാ​ദി​ല്‍​നി​ന്നും ഇന്നും പുലര്‍ച്ചെ എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ മ​ല​പ്പു​റം തെ​യ്യാ​ല ഒ​മ​ച്ച​പ്പു​ഴ ക​ട​വു​ക​ച്ചേ​രി വീ​ട്ടി​ല്‍ ഹ​സ്രത്തിന്‍റെ കൈയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.

അരക്കിലോ സ്വര്‍ണമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. നാല് സ്വര്‍ണ ബിസ്ക്കറ്റുകളായാണ് ഇവ കൊണ്ടുവന്നത്.  എല്‍ഇഡി ലൈറ്റിനകത്തായിരുന്നു ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചത്.

കഴിഞ്ഞ മാസവും വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയിരുന്നു. 65 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ തെങ്കാശി സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു.