സുഹൃത്തായ പെണ്‍കുട്ടിയ്ക്ക് മിഠായി കൊടുത്തതിന് പതിമൂന്നുകാരനെ മര്‍ദിച്ചു നഗ്നനാക്കി നടത്തി

സുഹൃത്തായ പെണ്‍കുട്ടിയ്ക്ക് മിഠായി കൊടുത്തതിന് പതിമൂന്നുകാരനെ മര്‍ദിച്ചു നഗ്നനാക്കി നടത്തി

മുംബൈ: സുഹൃത്തായ പെണ്‍കുട്ടിയ്ക്ക് മിഠായി കൊടുത്തതിന് പതിമൂന്നുകാരന് ക്രൂര മര്‍ദനം. പെണ്‍കുട്ടി  ഉയര്‍ന്ന ജാതിക്കാരിയും  ആണ്‍കുട്ടി താഴ്ന്ന ജാതിക്കാരനുമായതുകൊണ്ടാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്.മഹാരാഷ്ട്രയിലെ കോലാപുരിനു സമീപമാണ് സംഭവം. 

 ഒരു മാസം മുമ്പാണ് സ്‌കൂളില്‍നിന്നു മടങ്ങി വരുന്നതിനിടെ പട്ടികജാതിക്കാരനായ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കയ്യില്‍പിടിച്ചതും ചോക്കലേറ്റ് കൊടുത്തതെന്നും അജാര സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പത്തുവയസ്സുകാരിയാണ് പെണ്‍കുട്ടി. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറയുകയും തുടര്‍ന്ന് ഇരുകുടുംബങ്ങളും തമ്മില്‍ സംഘര്‍ഷം രൂപപ്പെടുകയുമായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയെ പിന്നീട് അമ്മാവന്റെ വീട്ടിലേക്ക് അയച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ അമ്മാവന്‍ സ്ഥലത്തി. 

ഇയാളും സുഹൃത്തും ചേര്‍ന്ന് ആണ്‍കുട്ടിയെ പിടികൂടി മുറിയിലടയ്ക്കുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ശേഷം ആണ്‍കുട്ടിയെ നഗ്നനാക്കി വീട്ടില്‍നിന്ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് വരെ നടത്തിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തിലുണ്ടായ സംഘര്‍ഷാവസ്ഥയില്‍ നിയന്ത്രണവിധേയമായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇരുസമുദായത്തിലെയും നേതാക്കള്‍ ശനിയാഴ്ച സമാധാന ചര്‍ച്ച നടത്തിയിരുന്നു. അതേസമയം മുന്‍കരുതലിന്റെ ഭാഗമായി പോലീസ് സംഘത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.