സിഐഡി നിയമനം അട്ടിമറിക്കാന്‍ നീക്കം

Maya Devi V.
സിഐഡി നിയമനം അട്ടിമറിക്കാന്‍ നീക്കം

തിരുവനന്തപുരം : പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗത്തിലെ അസിസ്റ്റന്റ് നിയമനം പിഎസ് സിയില്‍ നിന്ന് എടുത്ത് മാറ്റാന്‍ അണിയറ നീക്കം. നിയമനത്തിനുളള പരീക്ഷകള്‍ക്കുളള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോഴാണ് ആഭ്യന്തരവകുപ്പിന്റെ ഈ നീക്കം. 2012ല്‍ അപേക്ഷ ക്ഷണിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുളള ഓഎംആര്‍ പരീക്ഷ അടുത്ത ശനിയാഴ്ച നടത്താനാണ് പി.എസ്.സി തീരുമാനിച്ചിട്ടുളളത്.

  ഈ പരീക്ഷ അനാവശ്യമാണെന്നും എസ്ബിസിഐഡി അസിസ്റ്റ്റ്റു്മാരെ നിയമിക്കാനുളള ചുമതല പൊലീസിനാണെന്നും കാട്ടി ആഭ്യന്തര സെക്രട്ടറി രണ്ടാം വട്ടവും കത്ത് നല്‍കി. ഇതും പിഎസ് സി ഉപേക്ഷിച്ചാല്‍ നിയമന നടപടികളുമായി മുന്നോട്ട് പോകാന്‍ ആഭ്യന്തരവകുപ്പിന് കഴിയും. ഇതിനും മുകളിലുള എസ്‌ഐമാരെ പിഎസ് സിയാണെന്നിരിക്കെ അസിസ്റ്റന്റുമാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന കടുംപിടുത്തം ദുരൂഹമാണ്.
2010ല്‍ അന്നത്തെ ഇടത് സര്‍ക്കാരാണ് സിഐഡി നിയമനങ്ങള്‍ പിഎസ് സിയ്ക്ക് വിട്ട് കൊടുത്ത് കൊണ്ട് ഉത്തരവിട്ടത്. തുടര്‍ന്നാണ് പിഎസ് സി അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് 2012 നവംബറില്‍ ഈ നിയമനങ്ങള്‍ പിഎസ് സിയില്‍ നിന്ന് എടുത്ത് മാറ്റി. രഹസ്യ സ്വഭാവമുളള ജോലിയായതിനാല്‍ നിയമനം സര്‍ക്കാര്‍ നടത്തിയാലേ ശരിയാകുളളൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. നേരിട്ട് നിയമനം നടത്താനുളള നീക്കങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ അണിയറയില്‍ നടക്കുന്നത്.