ഇനി മുതല്‍ വില്ലെജ് ഓഫീസിലും സൈ്വപ്പിങ് യന്ത്രം

ഇനി മുതല്‍ വില്ലെജ് ഓഫീസിലും സൈ്വപ്പിങ് യന്ത്രം

 ഇ​നി വി​ല്ലെ​ജി​ല്‍ പോ​കു​മ്പോ​ള്‍ പ​ണം കൈ​യി​ല്‍ ക​രു​ത​ണം എ​ന്നി​ല്ല, എ​ടി​എം മാ​ത്രം മ​തി. ഓ​ഫീ​സു​ക​ളി​ല്‍ സ്വൈ​പ്പി​ങ് യ​ന്ത്രം കൊ​ണ്ടു​വ​രും.  നി​കു​തി​യ​ട​ക്കം ചെ​റി​യ​തും വ​ലി​യ​തു​മാ​യ എ​ല്ലാ തു​ക​ക​ളും ഇ​നി എ​ടി​എം വ​ഴി അ​ട​യ്ക്കാ​നാ​കും.  ഓ​ണ്‍ലൈ​നാ​യ എ​ല്ലാ വി​ല്ലെ​ജ് ഓ​ഫീ​സു​ക​ളി​ലും സ്വൈ​പ്പി​ങ് യ​ന്ത്രം സ്ഥാ​പി​ച്ച് നി​കു​തി​ദാ​യ​ക​ന്‍റെ എ​ടി​എം  കാ​ര്‍ഡു​പ​യോ​ഗി​ച്ച് നി​കു​തി​യും മ​റ്റു ഫീ​സു​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് നേ​രി​ട്ട് സ​ര്‍ക്കാ​ര്‍ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തും. 

സം​സ്ഥാ​ന ഐ​ടി  മി​ഷ​നും ഫെ​ഡ​റ​ല്‍ ബാ​ങ്കും ചേ​ര്‍ന്നാ​ണ് ഇ​തു ന​ട​പ്പാ​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ യ​ന്ത്രം സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ജി​ല്ല​യി​ലെ ഓ​ണ്‍ലൈ​നാ​യ 125 വി​ല്ലെ​ജു​ക​ളി​ല്‍ ഈ ​മാ​സാ​വ​സാ​ന​ത്തോ​ടെ യ​ന്ത്രം സ്ഥാ​പി​ക്കും. അ​ടു​ത്ത​മാ​സം മു​ത​ല്‍ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. സം​സ്ഥാ​ന​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ നി​കു​തി, റ​വ​ന്യു റി​ക്ക​വ​റി, ഒ​റ്റ​ത്ത​വ​ണ കെ​ട്ടി​ട​നി​കു​തി തു​ട​ങ്ങി സ​ര്‍ക്കാ​രി​ലേ​ക്ക് ല​ഭി​ക്കാ​നു​ള്ള ഒ​ട്ട​ന​വ​ധി ഫീ​സു​ക​ള്‍ കാ​ല​ങ്ങ​ളാ​യി പ​ണ​മാ​യാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. അ​തെ​ല്ലാം അ​ന്ന് സ​ര്‍ക്കാ​രി​ലേ​ക്ക് ഓ​ണ്‍ ലൈ​നാ​യി ല​ഭി​ക്കും