സെന്‍സെക്‌സ് 236 പോയന്റ് നേട്ടത്തില്‍

സെന്‍സെക്‌സ് 236 പോയന്റ് നേട്ടത്തില്‍

മുംബൈ : സെന്‍സെക്‌സ് 236 പോയന്റ് നേട്ടത്തില്‍ 34,242ലും നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 10,525ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1625 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 323 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, ലുപിന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ബജാജ് ഓട്ടോ, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.