പുതിയ ഉത്പന്നങ്ങളുമായി പതഞ്ജലി 

പുതിയ ഉത്പന്നങ്ങളുമായി പതഞ്ജലി 


ന്യൂഡല്‍ഹി: പതഞ്ജലി പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു.പാല്, തൈര്, ചീസ് മുതലായവയാണ് പുതിയതായി അവതരിപ്പിക്കുന്നത്. 2020 ഓടെ വരുമാനം 1000 കോടി രൂപയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്.

ഡല്‍ഹി, മുംബൈ, പുണെ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി 56,000 ചെറുകിട കച്ചവടക്കാരുമായി ഇതിനായി കൂട്ടുകെട്ടുണ്ടാക്കിയതായി ബാബാ രാംദേവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2019-20 ആകുമ്പോഴേയ്ക്കും ദിനംപ്രതി പത്ത് ലക്ഷം ലിറ്റര്‍ പാലെങ്കിലും ഉത്പാദിപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പാലുത്പന്നങ്ങള്‍ ഉടനെ വിപണിയിലെത്തും.
തുടക്കത്തില്‍ നാലുലക്ഷം ലിറ്റര്‍ പാല്‍ വിതരണം ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്. ഒരു ലക്ഷം കര്‍ഷകരുമായി സഹകരിച്ചായിരിക്കും പാല് ശേഖരിക്കുക.

വിപണി വിലയെക്കാള്‍ രണ്ടുരൂപ കുറച്ചാകും പാല്‍ വില്‍ക്കുക. നിലവില്‍ ലിറ്ററിന് 42 രൂപയാണ് പാലിന്റെ വില. 40 രൂപയാകും പതജ്ഞലിയുടെ പാലിന്റെ വില.