പ്ര​ള​യം ;പ്ര​ത്യേ​ക സെ​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച്‌ പ​ഠി​ക്കാ​ന്‍ ജിഎസ്ടി കൗണ്‍സിലില്‍ പ്ര​ത്യേ​ക സ​മി​തി

പ്ര​ള​യം ;പ്ര​ത്യേ​ക സെ​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച്‌ പ​ഠി​ക്കാ​ന്‍ ജിഎസ്ടി കൗണ്‍സിലില്‍ പ്ര​ത്യേ​ക സ​മി​തി

​ഡ​ല്‍​ഹി: കേ​ര​ള​മ​ട​ക്കം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ ദു​രി​തം നേ​രി​ടു​ന്ന​തി​നാ​യി പ്ര​ത്യേ​ക സെ​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച്‌ പ​ഠി​ക്കാ​ന്‍ ജിഎസ്ടി കൗണ്‍സിലില്‍ പ്ര​ത്യേ​ക സ​മി​തി രൂപികരിക്കും  . ഇ​തി​നാ​യി ഏ​ഴ് ധ​ന​മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട സ​മി​തി​യെ രൂ​പീ​ക​രി​ക്കു​മെ​ന്ന് യോഗത്തില്‍ കേ​ന്ദ്ര​ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്​ലി അറിയിച്ചു . കേ​ര​ള​മാ​ണ് നാ​ശ​ന​ഷ്ടം മ​റി​ക​ട​ക്കാ​ന്‍ പ്ര​ത്യേ​ക സെ​സ് പി​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

സെ​സ് ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക ഇ​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ക്കാ​തെ രാ​ജ്യ​വ്യാ​പ​ക​മാ​യി പി​രി​ക്കാ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ജയ്റ്റ്ലിക്ക്. ഇ​തി​ന് കൗ​ണ്‍​സി​ലിന്‍റെ അ​നു​മ​തി വേ​ണം. ഇ​തി​ന് പു​റ​മെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മ ഭേ​ദ​ഗ​തി​ക്കാ​യി ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്ക​ണം. ചെ​റി​യ കാ​ല​യ​ള​വി​ല്‍ ഏ​താ​നും ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് സെ​സ് ചു​മ​ത്തി കേ​ര​ള​ത്തി​ന് ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നാ​ണ് ശ്ര​മം.സം​സ്ഥാ​ന ജി​എ​സ്ടി​യി​ല്‍ പത്ത് ശ​ത​മാ​നം സെ​സ് ചു​മ​ത്താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം.