തട്ടിപ്പിന് ശേഷം  പഞ്ചാബ് നാഷണൽ ബാങ്കിന് കനത്ത നഷ്ടം

തട്ടിപ്പിന് ശേഷം  പഞ്ചാബ് നാഷണൽ ബാങ്കിന് കനത്ത നഷ്ടം

നീരവ് മോദിയുടെ ത​ട്ടി​പ്പി​നി​ര​യാ​യ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന് മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ഭീ​മ​മാ​യ ന​ഷ്‌​ടം. 13,416.91 കോ​ടി രൂ​പ​യു​ടെ ന​ഷ്‌​ട​മാ​ണ് ജ​നു​വ​രി-​മാ​ർ​ച്ച് കാ​ല​യ​ള​വി​ൽ ബാ​ങ്കി​നുണ്ടായത്. മുൻ ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 261.90 കോ​ടി രൂ​പയുടെ അ​റ്റാ​ദാ​യ​മു​ണ്ടാ​യി​രു​ന്ന സ്ഥാനത്താണിത്. നീ​ര​വ് മോ​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്മ​ത​പ​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ മ​റ്റു ബാ​ങ്കു​ക​ൾ​ക്ക് 6,586 കോ​ടി ​രൂ​പ ഈ ​ത്രൈ​മാ​സ​ത്തി​ൽ നല്കേണ്ടി വന്നു. ഇ​നി 6,960 കോ​ടി​ രൂ​പ കൂ​ടി ഈ​യി​ന​ത്തി​ൽ ന​ല്​കേ​ണ്ട​തു​ണ്ട്.

ബാ​ങ്കി​ന്‍റെ പ്ര​ശ്ന​വാ​യ്പ​ക​ളു​ടെ തോ​ത് മൊ​ത്തം വാ​യ്പ​യു​ടെ 18.38 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. അ​റ്റ നി​ഷ്ക്രി​യ ആ​സ്തി (എ​ൻ​പി​എ) ഒ​രു​ വ​ർ​ഷം മു​ൻ​പ് 7.81 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് 11.24 ശ​ത​മാ​ന​മാ​യി കൂ​ടി. ഈ ​ത്രൈ​മാ​സ​ത്തി​ൽ ബാ​ങ്കിനു കി​ട്ടാ​ക്ക​ട​ങ്ങ​ൾ​ക്കാ​യി 20,353 കോ​ടി​ രൂ​പ വ​കയി​രു​ത്തേ​ണ്ടി​വ​ന്നു. മുൻ ത്രൈ​മാ​സ​ങ്ങ​ളി​ൽ 4467 കോ​ടി​യും 5754 കോ​ടി​യു​മാ​യി​രു​ന്നു വ​ക​യി​രു​ത്ത​ൽ.നീ​ര​വ് മോ​ദി​ തട്ടിപ്പിന്റെ പേരിൽ മ​റ്റു ബാ​ങ്കു​ക​ൾ​ക്ക് നൽകേണ്ടി വന്നത് 6,586 കോ​ടി ​രൂ​പ;