ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി.ആഴ്ചകള്‍ക്കു ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് എണ്പതു രൂപയില്‍ എത്തി നില്‍ക്കുകയാണ്.പെട്രോളിന് ഇന്ന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. അസംസ്കൃത എണ്ണവിലയുടെ ഇടിവാണ് ഇന്ധനവില കുറയാന്‍ കാരണമായിരിക്കുന്നത്.
കൊച്ചിയില്‍ പെട്രോളിന് 80.00 രൂപയും ഡീസലിന് 76.51 രൂപയുമാണ് വില. ഇന്നലെ പെട്രോളിന്80.15 രൂപയും,ഡീസലിന് 76.67 രൂപയുമായിരുന്നു വില. എന്നാല്‍ ഇന്നത്തെ വിലയിലുളള വ്യത്യാസം ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.തിരുവനന്തപുരത്ത് പെട്രോളിന്റെ വില 81.42 രൂപയും ഡീസലിന് 77.99 രൂപയുമാണ്. കോഴിക്കോട് പെട്രോളിന്റെ വില 80.35 രൂപയും ഡീസലിന് 76.87 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറഞ്ഞതാണ് പ്രധാനമായും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ഇടയാക്കിയത്. അസംസ്കൃത എണ്ണവില എട്ടുമാസത്തെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍. ബാരലിന് 85 ഡോളര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 71 ലേക്ക് അസംസ്കൃത എണ്ണ വില താഴ്ന്നു. അമേരിക്കയുടെ റെക്കോഡ് എണ്ണ ഉല്പാദനമാണ് വിപണിയില്‍ പ്രതിഫലിച്ചത്.